ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 28,30,082ൽ കൂടുതലായി. ഇതിൽ 1,97,246 പേരാണ് മരിച്ചത്. ലോകമെമ്പാടുമായി 7,98,776 പേര്‍ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. യുകെയിലെ ആശുപത്രികളിൽ പുതുതായി 684 പേരാണ് മരിച്ചത്. ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്‌ത 24 മണിക്കൂറിനുള്ളിൽ 616 മരണം എന്ന കണക്കിനെ ഭേദിച്ചുകൊണ്ട് 684 പേർക്ക് കൂടി ജീവൻ നഷ്‌ടപ്പെട്ടതോടെ 19,506 പേർ ഇതുവരെ ബ്രിട്ടനിൽ മരിച്ചു. വീടുകളിലും മറ്റും മരണമടഞ്ഞവർ ഈ കണക്കുകളിൽ ഉൾപ്പെടാത്തതിനാൽ യുകെയിൽ കൊവിഡ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നിൽ ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്‌ത യൂറോപ്യൻ രാജ്യങ്ങളിൽ നാലാം സ്ഥാനാത്താണ് ബ്രിട്ടൻ. ഇവിടെയെല്ലാം 20,000ത്തിലധികം കൊവിഡ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ കൊവിഡ് 28,30,000 കടന്നു, യുകെയിൽ പുതുതായി 684 മരണം - south corea
ലോകമെമ്പാടുമായി 7,98,776ൽ അധികം ആളുകൾ രോഗമുക്തി നേടി. എന്നാൽ, 1,97,246ഓളം പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ പത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ അതിർത്തികളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ തുടർച്ചയായ എട്ടാം ദിവസവും 20ന് താഴെയാണ് ഇവിടെ കണ്ടെത്തുന്ന പോസിറ്റീവ് കേസുകൾ. കൊവിഡിന്‍റെ ഉത്ഭവസ്ഥലമായ ചൈനയിലെ വുഹാനിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് 69 ആളുകളാണ്. അവരിൽ രണ്ടുപേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ ഉള്ളതും. കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സാമ്പത്തിക തകർച്ചയും ഉണ്ടാകുന്നുണ്ട്. ജർമനി പോലുള്ള രാജ്യങ്ങളിലാവട്ടെ ബിവറേജ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകണമെന്ന ആവശ്യം വർധിച്ചു വരികയുമാണ്.