ഹൈദരാബാദ്:ലോകത്ത് 17,80,315 ൽ അധികം ആളുകളിലാണ് കൊവിഡ് 19 പടര്‍ന്ന് പിടിച്ചത്. ഇതിൽ 1,08,828 ൽ അധികം ആളുകൾ മരണത്തിന് കീഴടങ്ങുകയും 4,04,031 ൽ അധികം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു.
ചുമ അല്ലെങ്കിൽ തുമ്മൽ എന്നിവയിൽ നിന്നുള്ള സൂക്ഷ്മ തുള്ളികൾ വഴിയാണ് വൈറസ് പടരുന്നത്. മിക്ക ആളുകൾക്കും ചെറിയ തോതിലുള്ള രോഗ ലക്ഷണങ്ങളാണ് ഉണ്ടാവുക.ചിലർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കും വലിയ തോതിലുള്ള രോഗ ലക്ഷണങ്ങൾ കാണിക്കുന്നു. വൈറസ് വ്യാപനത്തിന്‍റെ പ്രഭവ കേന്ദ്രം ചൈനയിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നി രാജ്യങ്ങളിലെക്ക് മാറി.
കൊവിഡ് ബാധയുടെ വ്യാപനം കാണിക്കുന്ന പട്ടിക ചൈനയിൽ റഷ്യയുടെ അതിർത്തിയിലുള്ള ഹീലോംഗ്ജിയാങ് പ്രവിശ്യയിൽ 99 കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. എന്നാൽ മരണങ്ങൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1168 പേര്‍ നിരീക്ഷണത്തിലുണ്ടെങ്കിലും ഇവരിൽ രോഗ ലക്ഷണങ്ങൾ കാണിക്കാത്ത സാഹചര്യത്തിൽ ഐസോലേഷനിൽ നിന്ന് ഒഴിവാക്കും. ശനിയാഴ്ച മാത്രം ബ്രിട്ടനിൽ പുതിയ 917 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10000 ആയി. അതേ സമയം, ബ്രിട്ടണിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകൾ.
കൊവിഡ് വൈറസ് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക എന്നതാണ്. 20 സെക്കന്‍റ് സമയമെടുത്ത് കൈകളുടെ പുറവും വിരലുകൾക്കിടയിലും കഴുകണമെന്ന് യുഎസിലെ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങൾ ശുപാര്‍ശ ചെയ്യുന്നു.