ബെർലിൻ:നോർവേയിലും ലക്‌സംബർഗിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന പുതിയ കൊവിഡ് ജർമനിയിലും കണ്ടെത്തി. ജർമനിയിലെ ഹാലെയിൽ ഒരു പ്രാദേശിക ആശുപത്രി ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ക്വാറന്‍റൈനിലാണ്. ഇവരുടെ രോഗ ഉറവിടം ഇതുവരെയും വ്യക്തമല്ല. നോർവീജിയൻ അല്ലെങ്കിൽ ലക്‌സംബർജിയൻ എന്ന ഈ വൈറസിന് അതിതീവ്ര വ്യാപന ശേഷിയുണ്ട്.
നോർവേയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് ജർമനിയിലും - ബി.1.1.6
ജർമനിയിലെ ഹാലെയിൽ ഒരു പ്രാദേശിക ആശുപത്രി ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
നോർവേയിൽ കണ്ടെത്തിയ ജനിതകമാറ്റം കൊവിഡ് രോഗം ജർമനിയിലും
2020ന്‍റെ അവസാനത്തിലാണ് ലക്‌സംബർഗിൽ ബി.1.1.6 എന്ന ജനിതകമാറ്റം വന്ന കൊവിഡ് ആദ്യമായി കണ്ടെത്തിയത്. ലോകമെമ്പാടും ജനിതകമാറ്റം വന്ന നിരവധി കൊവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. എന്നാൽ യുകെയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകൾ കൂടുതൽ അപകരകാരികളായത് ആരോഗ്യവിദഗ്‌ധരെ ആശങ്കയിലാക്കുന്നു.