ബെർലിൻ: ജർമ്മനിയിൽ കൊവിഡ് കേസുകള്‍ വേഗം ഉയരുന്നുവെന്ന് ചാൻസലർ ഏഞ്ചല മെർക്കൽ. ഇത് തുടരുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ആരോഗ്യസംരക്ഷണ സംവിധാനം അതിന്‍റെ പരിധിയിലെത്തുമെന്ന് ഏഞ്ചല മെർക്കൽ പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ഇരട്ടിയായതായി ഫെഡറൽ സംസ്ഥാന മേധാവികളുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയ്ക്ക് ശേഷം ബെർലിനിൽ നടത്തിയ പത്രസമ്മേളനത്തിൽ മെർക്കൽ പറഞ്ഞു.
ജർമ്മനിയിൽ കൊവിഡ് അതിവേഗം പടരുന്നുവെന്ന് ചാൻസലർ ഏഞ്ചല മെർക്കൽ - ജർമ്മനി
കഴിഞ്ഞ 10 ദിവസമായി തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ഇരട്ടിയായി.
ജർമ്മനിയിൽ കൊവിഡ് അതിവേഗം പടരുന്നുവെന്ന് ചാൻസലർ ഏഞ്ചല മെർക്കൽ
“നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം ഇന്നും ഈ വെല്ലുവിളികളെ നേരിടുന്നുണ്ട്, എന്നാൽ ഈ നിരക്കുകൾ തുടരുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്‍റെ കഴിവുകളുടെ പരിധിയിലെത്തും,” ചാൻസലർ കൂട്ടിച്ചേർത്തു.
Last Updated : Oct 29, 2020, 6:02 AM IST