ബെർലിൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ 14,611 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,042,700 ആയി വർധിച്ചു.
ജർമനിയിൽ പുതിയതായി 14,000ലധികം കൊവിഡ് ബാധിതർ - berlin news
ജർമനിയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 722,000 ആണ്.
ജർമനിയിൽ പുതിയതായി 14,000ലധികം കൊവിഡ് ബാധിതർ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ജർമനിയിൽ പ്രതിദിനം ശരാശരി 20,000 ആളുകളിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പുതിയതായി 158 പേർ കൂടി രോഗത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,123 ആയി ഉയർന്നു. ജർമനിയിൽ ഇതുവരെ 722,000 പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു.