കേരളം

kerala

ETV Bharat / international

ജര്‍മനിയില്‍ നാല് ഐഎസ് ഭീകരര്‍ അറസ്റ്റില്‍ - American military facilities attack

അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്യവെയാണ് ഇവരെ പിടികൂടിയതെന്ന് ജർമ്മൻ അധികൃതർ

Germany arrests IS suspects  IS to attack on US bases  Islamic State attacks military facilities  American military facilities attack  ജര്‍മനിയില്‍ നാല് ഐഎസ് ഭീകരര്‍ അറസ്റ്റില്‍
ജര്‍മനിയില്‍ നാല് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

By

Published : Apr 15, 2020, 6:40 PM IST

ബെർലിൻ: ജര്‍മനിയില്‍ നാല് ഐഎസ് ഭീകരര്‍ അറസ്റ്റിലായി. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്യവെയാണ് ഇവരെ പിടികൂടിയതെന്നാണ് ജർമ്മൻ അധികൃതർ പുറത്തുവിട്ട വിവരം.

പടിഞ്ഞാറൻ സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.

താജിക്കിസ്ഥാനിലെ അസീസ്ജോൺ ബി, മുഹമ്മദ് അലി ജി, ഫർഹോദ്‌ഷോ കെ, സുനത്തുല്ലോക് കെ എന്നിവരാണ് അറസ്റ്റിലായത്. 2019 ആദ്യം മുതല്‍ ഐ‌എസിലെത്തിയവരാണിവരെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ പറയുന്നത്.

ABOUT THE AUTHOR

...view details