കേരളം

kerala

ETV Bharat / international

ഫ്രഞ്ച് പ്രധാനമന്ത്രി രാജിവെച്ചു - രാജിവെച്ചു

കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയുടെ പാര്‍ട്ടി വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

French prime minister resigns  France local elections  Edouard Philippe  Emmanuel Macron  virus crisis  ഫ്രഞ്ച് പ്രധാനമന്ത്രി  രാജിവെച്ചു  എഡ്വാര്‍ഡ് ഫിലിപ്പി
ഫ്രഞ്ച് പ്രധാനമന്ത്രി രാജിവെച്ചു

By

Published : Jul 3, 2020, 4:23 PM IST

പാരീസ്:ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജി വെച്ചു. വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് ഫിലിപ്പിയുടെ രാജി.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് കാലാവധി പൂര്‍ത്തിയാക്കാൻ രണ്ട് വര്‍ഷമാണ് അവശേഷിക്കുന്നത്. ഇക്കാലയളവില്‍ കൊവിഡ് പ്രതിസന്ധി മൂലം തകർന്ന ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയുടെ പാര്‍ട്ടി വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജനസമ്മതി വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായി മക്രോ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് എഡ്വാര്‍ഡ് ഫിലിപ്പിയുടെ രാജി.

ABOUT THE AUTHOR

...view details