പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ദേശീയ പതാകയിലെ ഇരുണ്ട നീല നിറത്തിന് പകരം നേവി ബ്ലൂ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയോ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്‌തിട്ടില്ല.
ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രതീകമായ നേവി ബ്ലൂ പതാക തിരികെ കൊണ്ടുവരാന്‍ മാക്രോണ്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി നാവിക സേനയും രാജ്യത്തെ പല ഔദ്യോഗിക കെട്ടിടങ്ങളും നേവി ബ്ലൂ പതാകയാണ് ഉപയോഗിക്കുന്നത്.
1976ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഗിസ്‌കാർഡ് ഡി എസ്റ്റൈങ്ങാണ് യൂറോപ്യന്‍ യൂണിയന്‍റെ പതാകയോട് സാമ്യമുള്ള ഇരുണ്ട നീല നിറമുള്ള പതാക ആദ്യമായി ഉപയോഗിക്കുന്നത്. ഇതിനെ സൗന്ദര്യാത്മക തീരുമാനമായാണ് പലരും കണ്ടിരുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ പതാകയുടെ തൊട്ടടുത്തായാണ് പലയിടങ്ങളിലും ഫ്രാന്‍സിന്‍റെ പതാക ഉപയോഗിക്കുന്നത്.
അതേസമയം, നേവി ബ്ലൂ പതാകക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. നേവി ബ്ലൂ പതാക പ്രസിഡന്‍റ് ഔദ്യോഗികമായി ഉപയോഗിക്കുന്നത് യൂറോപ്യൻ യൂണിയൻ വിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് പതാകയെ എതിര്‍ക്കുന്നവരുടെ വാദം.
Also read: നെതർലൻഡിൽ കൊവിഡ് കേസുകൾ ഉയരുന്നു; മൂന്ന് ആഴ്‌ച ഭാഗിക ലോക്ക്ഡൗൺ