ഫ്രാന്‍സ്: കൊവിഡ്-19 മഹാമാരിയില്‍ വിറങ്ങലിച്ച് ഫ്രാന്‍സ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ മരണ സംഖ്യ 7500 കടന്നതായി ഔദ്യോഗിക അറിയിപ്പ്. ഫ്രാന്‍സിലെ ആശുപത്രികളിലും നേഴ്സിങ്ങ് ഹോമുകളിലുമായി 7560 പേര്‍ മരിച്ചെന്ന് ദേശീയ ആരോഗ്യ വകുപ്പ് തലവന്‍ ജെറോം സാല്‍മണ്‍ പറഞ്ഞു. 5532 പേര്‍ ആശുപത്രികളില്‍ മരിച്ചതായി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 441 പേരാണ് മരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
വിട്ടൊഴിയാതെ മഹാമാരി; ഫ്രാന്‍സില്‍ മരണം 7500 കടന്നു - മരണം
ഫ്രാന്‍സിലെ ആശുപത്രികളിലും നേഴ്സിങ്ങ് ഹോമുകളിലുമായി 7560 പേര്‍ മരിച്ചെന്ന് ദേശീയ ആരോഗ്യ വകുപ്പ് തലവന്‍ ജെറോം സാല്‍മണ്‍ പറഞ്ഞു.
വിട്ടൊഴിയാതെ മഹാമാരി ഫ്രാന്‍സില്‍ മരണം 7500 കടന്നു
2028 പേര്‍ മരിച്ചത് നെഴ്സിങ്ങ് ഹോമുകളിലാണ്. 28143 പേരാണ് നിലവില്‍ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച മാത്രം 711 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 68605 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്-19 രോഗം ബാധിച്ചത്. 15438 പേര്‍ രോഗമുക്തരായി. അതിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ചു.