പാരീസ്:കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളുടെ വരവ് നിർത്തലാക്കിയ ഫ്രാൻസിൽ ഇനി മുതൽ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇളവ്. കൊവിഡ് മൂലം വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലായിരുന്നു. എന്നാൽ മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകുന്ന ഇളവ് നിയമങ്ങളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
വാക്‌സിനേഷൻ സ്വീകരിച്ച വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ഫ്രാൻസ്
അതേസമയം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവയുൾപ്പെടെ കൊവിഡ് വ്യാപനം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾക്ക് പ്രവേശനം അനുവദനീയമല്ല
രാജ്യത്തിന് പുറത്തു നിന്നുള്ള വാക്‌സിനേഷൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ രാജ്യത്ത് പ്രവേശിക്കാം. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് ഇനി മുതൽ രാജ്യത്ത് പ്രവേശിക്കാൻ ക്വാറന്‍റൈൻ ആവശ്യമില്ല. പകരം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ഇളവ് നിയമങ്ങൾ ബുധനാഴ്‌ച പ്രാബല്യത്തിൽ വരും. അതേസമയം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവയുൾപ്പെടെ കൊവിഡ് വ്യാപനം നിലനിൽക്കുന്നതും വകഭേദങ്ങൾ കണ്ടെത്തിയതുമായ രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾക്ക് പ്രവേശനം അനുവദനീയമല്ലെന്നും അധികൃതർ അറിയിച്ചു.
Also Read:കൊറോണ പരന്നത് വുഹാനിൽ നിന്നെന്ന തന്‍റെ നിഗമനം ശരിയെന്ന് ഡൊണാൾഡ് ട്രംപ്