കേരളം

kerala

ETV Bharat / international

യുകെയിൽ നിന്നുള്ള പ്രവേശനം തടഞ്ഞ് ഫ്രാൻസ് - ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സ്

പുതിയതും കൂടുതൽ പകരാൻ സാധ്യതയുമുള്ള കൊറോണ വൈറസ് യുകെയിൽ റിപ്പോർട്ട് ചെയ്‌തതിനത്തുടർന്നാണ് ഫ്രഞ്ച് സർക്കാർ നടപടി.

France suspends arrivals from UK  യുകെയിൽ നിന്നുള്ള പ്രവേശനം തടഞ്ഞ് ഫ്രാൻസ്  ഫ്രഞ്ച് സർക്കാർ  ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സ്
യുകെയിൽ നിന്നുള്ള പ്രവേശനം തടഞ്ഞ് ഫ്രാൻസ്

By

Published : Dec 21, 2020, 4:11 AM IST

പാരീസ്:യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് ആളുകൾ വരുന്നത് 48 മണിക്കൂറത്തേക്ക് തടഞ്ഞ് ഫ്രഞ്ച് സർക്കാർ. പുതിയതും കൂടുതൽ പകരാൻ സാധ്യതയുമുള്ള കൊറോണ വൈറസ് യുകെയിൽ റിപ്പോർട്ട് ചെയ്‌തതിനത്തുടർന്നാണ് ഫ്രഞ്ച് സർക്കാർ നടപടി. ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സ് ആണ് ഇതു സംബന്ധിച്ച വിവരം നൽകിയത്. ഇന്ന് മുതൽ 48 മണിക്കൂറിൽ യുകെയിൽ നിന്ന് യാതൊരു തരത്തിലുള്ള ഗതാഗതവും അനുവദിക്കില്ല.

യുകെയിലെ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിക്കാൻ ഈ രണ്ട് ദിവസം ഉപയോഗിക്കുമെന്ന് പ്രധാന മന്ത്രി അറിയിച്ചു. യൂറോപ്യൻ യൂണിയനുമായി ആലോചിച്ച് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details