പാരീസ്:കഴിഞ്ഞ 24 മണിക്കൂറിൽ ഫ്രാൻസിൽ 23,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുജനാരോഗ്യ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്‌ച റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളെക്കാൾ 1,211 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 25,207 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് കേസുകളോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത അണുബാധകളുടെ എണ്ണം 3,736,016 ആയി.
ഫ്രാൻസിൽ 23,996 പേർക്ക് കൂടി കൊവിഡ് - ഫൈസർ വാക്സിൻ
പുതിയ കൊവിഡ് കേസുകളോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത അണുബാധകളുടെ എണ്ണം 3,736,016 ആയി.
ഫ്രാൻസിൽ 23,996 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിൽ 186 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങൾ 86,332 ആയി ഉയർന്നു. ഫ്രാൻസിൽ ഇതുവരെ 2,917,925 പേർക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. ഇതിൽ 1,560,575 പേർക്ക് രണ്ട് ഡോസുകളും നൽകി. രാജ്യത്തെ ജനസംഖ്യയുടെ 2.33 ശതമാനം പേർക്കാണ് നിലവിൽ വാക്സിൻ നൽകിയത്.
ഫൈസർ, മോഡേണ, അസ്ട്രാസെനെക്ക എന്നിവ വികസിപ്പിച്ചെടുത്ത 7.7 ദശലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകളാണ് ഫ്രാൻസിന് ഇതിനകം ലഭിച്ചിട്ടുള്ളത്.