തിരിച്ചു വരവിനൊരുങ്ങി ഫ്രാൻസ്; ലോക്ക് ഡൗൺ നിയമങ്ങളിൽ നാളെ മുതൽ ഇളവ് - പാരിസ് കൊവിഡ്
ചാംപ്‌സ് -എലിസീസിലെ നിരവധി കടകൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. ആളുകൾക്ക് പുറത്തിറങ്ങാൻ പ്രത്യേക അനുവാദം വേണ്ട.
![തിരിച്ചു വരവിനൊരുങ്ങി ഫ്രാൻസ്; ലോക്ക് ഡൗൺ നിയമങ്ങളിൽ നാളെ മുതൽ ഇളവ് paris deserted streets france deserted streets paris lockdown lockdown relax ഫ്രാൻസ് ലോക്ക് ഡൗൺ ലോക്ക് ഡൗൺ ഇളവ് പാരിസ് കൊവിഡ് ചാംപ്‌സ്-എലിസീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7139320-536-7139320-1589102652991.jpg)
തിരിച്ചു വരവിനൊരുങ്ങി ഫ്രാൻസ്; ലോക്ക് ഡൗൺ നിയമങ്ങളിൽ നാളെ മുതൽ ഇളവ്
പാരിസ്: എട്ട് ആഴ്‌ചയോളം നീണ്ട കർശനമായ ലോക്ക് ഡൗണിന് ശേഷം പാരിസ് നഗരവീഥികൾ തിരിച്ചുവരാൻ ഒരുങ്ങുന്നു. നാളെ മുതൽ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്താൻ ഭരണകൂടം തീരുമാനിച്ചു. ചാംപ്‌സ്- എലിസീസിലെ നിരവധി കടകൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. ആളുകൾക്ക് പുറത്തുപോകാൻ ഇനി അനുവാദം വാങ്ങേണ്ട ആവശ്യമില്ല. എന്നാൽ ബാറുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവ അടഞ്ഞുകിടക്കും. കൊവിഡ് ബാധയിൽ രാജ്യത്ത് മരിച്ചത് 26,233 പേരാണ്. 176,000 പേർക്ക് രോഗം ബാധിച്ചു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവർക്ക് മിതമായ രോഗലക്ഷണങ്ങളാണുള്ളത്.
തിരിച്ചു വരവിനൊരുങ്ങി ഫ്രാൻസ്; ലോക്ക് ഡൗൺ നിയമങ്ങളിൽ നാളെ മുതൽ ഇളവ്