പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാക്രോണ്‍ തെക്കുകിഴക്കൻ ഫ്രാൻസ് സന്ദർശനത്തിനെത്തിയപ്പോഴാണ് സംഭവം. ജനങ്ങളോട് സംവദിക്കാൻ മുന്നോട്ടുചെന്ന പ്രസിഡന്‍റിനെ ഒരു യുവാവ് പെട്ടന്ന് ആക്രമിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ് - ഫ്രഞ്ച് പ്രസിഡന്‍റ്
ജനങ്ങളോട് സംവദിക്കാൻ മുന്നോട്ടുചെന്ന പ്രസിഡന്‍റിനെ യുവാവ് പെട്ടന്ന് ആക്രമിക്കുകയായിരുന്നു.
![ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ് France President Macron slapped slapped in face emmanuel macron france president france president emmanuel macron ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12064278-130-12064278-1623165640043.jpg)
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ്
Also Read:കൊവിഡ് വൈറസ് ചോർന്നത് വുഹാന്‍ ലാബിൽ നിന്നുതന്നെയെന്ന് അമേരിക്ക
ഉടൻ തന്നെ സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ പ്രതികരിക്കാനില്ലെന്നും മാക്രോണ്‍ പര്യടനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസിയില്‍ നിന്ന് അറിയിച്ചു. 2022ൽ ആണ് ഫ്രാൻസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.