പാരിസ്:ഫ്രാൻസിലെ കൊവിഡ് കർഫ്യു ജൂൺ 20ന് പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് അറിയിച്ചു. നേരെ കർഫ്യൂ 10 ദിവസം കൂടി നീട്ടുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് കണക്കുകൾ കുറഞ്ഞ സാഹചര്യത്തിൽ ജൂൺ 20ന് തന്നെ കർഫ്യു പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസ് അൺലോക്കിലേക്ക്; പൊതു ഇടങ്ങളിൽ ഇനി മാസ്ക് വേണ്ട! - ഫ്രാൻസിൽ ഇനി മാസ്ക് വേണ്ട
കൊവിഡ് കണക്കുകൾ കുറഞ്ഞതോടെയാണ് കർഫ്യൂ പൂർണമായും പിൻവലിക്കാൻ ഫ്രാൻസ് തീരുമാനിച്ചത്.
ഫ്രാൻസ് അൺലോക്കിലേക്ക്; പൊതു ഇടങ്ങളിൽ ഇനി മാസ്ക് വേണ്ട!
പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും മാർക്കറ്റുകളിലും പോകുമ്പോൾ മാസ്ക് ധരിക്കണമെന്നും ജീൻ കാസ്റ്റെക്സ് പറഞ്ഞു.
നാല് ഘട്ടമായാണ് ഫ്രാൻസിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. കൊവിഡ് കണക്കുകൾ കുറഞ്ഞതോടെയാണ് കൊവിഡ് കർഫ്യൂ പൂർണമായും പിൻവലിക്കാൻ ഫ്രാൻസ് തീരുമാനിച്ചത്.