കേരളം

kerala

ETV Bharat / international

കൊവിഡ് 19 ഫ്രാൻസിൽ മരിച്ചവരുടെ എണ്ണം 1100 ആയി

നിലവില്‍ 10,176 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2,516 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

കൊവിഡ് 19  പാരീസ്  മരിച്ചവരുടെ എണ്ണം  ഫ്രഞ്ച് ആരോഗ്യ ഉദ്യോഗസ്ഥർ
കൊവിഡ് 19 ഫ്രാൻസിൽ മരിച്ച വരുടെ എണ്ണം 1100 ആയി

By

Published : Mar 25, 2020, 10:02 AM IST

Updated : Mar 25, 2020, 11:42 AM IST

പാരീസ്:കൊവിഡ് 19 നെത്തുടര്‍ന്ന് ഫ്രാൻസിൽ 240 പേർ കൂടി മരിച്ചതായി ഫ്രഞ്ച് ആരോഗ്യ ഉദ്യോഗസ്ഥർ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,100 ആയി. ഫ്രാൻസിൽ 22,300 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജെറോം സലോമോൻ വ്യക്തമാക്കി. നിലവില്‍ 10,176 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2,516 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

പുറത്ത് വന്ന കണക്കുകൾ പ്രകാരം മരിച്ച 1,100 പേരും ആശുപത്രികളില്‍ മരിച്ചവരാണെന്നും വീടുകളില്‍ കിടന്ന് മരിച്ച വൃദ്ധരുടെ എണ്ണം ഇതില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജെറോം സലോമോൻ വ്യക്തമാക്കി. വീടുകളില്‍ മരിച്ച വൃദ്ധരുടെ മരണനിരക്ക് ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 25, 2020, 11:42 AM IST

ABOUT THE AUTHOR

...view details