ഹേഗ്: മുൻ ഡച്ച് മന്ത്രി മന്ത്രി എല്ല വോഗെലാർ ആത്മഹത്യ ചെയ്തു. 69 വയസായിരുന്നു. നാളുകളായി വിഷാദ രോഗത്തിൻ്റെ പിടിയിലായിരുന്നു ഇവരെന്ന് കുടുബാഗങ്ങൾ പറഞ്ഞു. 2004 മുതൽ 2007 വരെ ഡച്ച് അന്താരാഷ്ട്ര വികസന സംഘടനയായ ഓക്സ്ഫാം നോവിബിൻ്റെ അദ്യക്ഷയായിരുന്നു എല്ല . 2007 മുതൽ 2008 വരെ ലേബർ പാർട്ടി പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ജാൻ പീറ്റർ ബാൽക്കെനെണ്ടെയുടെ നാലാമത്തെ മന്ത്രിസഭയിൽ ഭവന, സമീപസ്ഥലങ്ങൾ, സംയോജനം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിന് ശേഷം എല്ല പാർട്ടി വിടുകയായിരുന്നു.
മുൻ ഡച്ച് മന്ത്രി എല്ല വോഗെലാർ ആത്മഹത്യ ചെയ്‌തു - എല്ല വോഗെലാർ
2004 മുതൽ 2007 വരെ ഡച്ച് അന്താരാഷ്ട്ര വികസന സംഘടനയായ ഓക്സ്ഫാം നോവിബിൻ്റെ അദ്യക്ഷയായിരുന്നു എല്ല വോഗെലാർ.
![മുൻ ഡച്ച് മന്ത്രി എല്ല വോഗെലാർ ആത്മഹത്യ ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4704934-62-4704934-1570676133839.jpg)
മുൻ ഡച്ച് മന്ത്രി എല്ല വോഗെലാർ ആത്മഹത്യ ചെയ്തു
അധികാരത്തിലിരുന്ന ഹ്രസ്വ കാലയളവിൽ എല്ല വലിയ നഗരങ്ങളിലെ പിന്നോക്കം നിൽക്കുന്ന നാൽപത് പ്രദേശങ്ങളുടെ പട്ടിക അവതരിപ്പിച്ച് അവരെ അധിക നിക്ഷേപത്തിന് അർഹരാക്കിയിരുന്നു. പിന്നീട് "വോഗെലാർ സമീപസ്ഥലങ്ങൾ" എന്ന പേരും നൽകി.