മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച് പുറത്തിറക്കി. പ്രാദേശിക വില്‍പ്പന ഉടന്‍ ഉണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണല്‍ റിസര്‍ച്ച് സെൻ്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ടും വികസിപ്പിച്ച വാക്‌സിന്‍ വിജയകരമാണെന്ന് പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതീക്ഷയോടെ ലോകം; റഷ്യയുടെ ആദ്യ കൊവിഡ് വാക്സിന്‍ പുറത്തിറങ്ങി - released
കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ പ്രാദേശിക വില്‍പ്പന ഉടന്‍ ഉണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്‌പ് നല്‍കുമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.
കൊവിഡ് വാക്‌സിൻ; സ്‌പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച് റഷ്യ പുറത്തിറക്കി
ഓഗസ്റ്റ് 11നാണ് കൊവിഡിനെതിരായ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് റഷ്യ ആദ്യമായി അവകാശപ്പെട്ടത്. സ്‌പുട്‌നിക് വി വാക്‌സിന്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ പദ്ധതിയിടുന്നതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്‌പ് നല്‍കുമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.