കേരളം

kerala

ETV Bharat / international

ചെക്ക് റിപ്പബ്ലിക്കില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 11 പേര്‍ കൊല്ലപ്പെട്ടു - 11 പേര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Fire in residential building kills 11 in Eastern Czech Republic  Eastern Czech Republic  kills 11 people  fire accident  ചെക്ക് റിപ്പബ്ലിക്കില്‍ തീപിടിത്തം  11 പേര്‍ കൊല്ലപ്പെട്ടു  തീപിടിത്തം ജനവാസ മേഖലയില്‍
Fire in residential building

By

Published : Aug 9, 2020, 6:52 AM IST

പ്രാഗ്(ചെക്ക് റിപ്പബ്ലിക്):ചെക്ക് റിപ്പബ്ലിക്കിലെകിഴക്കന്‍ നഗരമായ ബൊഹിമിനിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. 11 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് വക്താവ് ലുക്കാസ് പോപ്പ് പറഞ്ഞു. 13 നിലകളുള്ള കെട്ടിടത്തില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നാണ് തീ പടര്‍ന്നത്. മറ്റൊരു അപ്പാര്‍ട്ട്‌മെന്‍റിലെ അഞ്ച് പേരും സംഭവത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ രക്ഷപ്പെടാനായി 12ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീപിടിത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details