ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ സെന്‍റ് പോൾസ് കത്തീഡ്രലിൽ ബോംബ് സ്‌ഫോടനം ഉൾപ്പെടെയുള്ള തീവ്രവാദ സംഭവങ്ങളിൽ ഐഎസ് വനിതാ കുറ്റം സമ്മതം നടത്തി. സഫിയ അമീറ ഷെയ്ഖ് എന്ന മിഷേൽ റാംസ്ഡെൻ ആണ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്.
സെന്‍റ് പോൾസ് കത്തീഡ്രൽ ബോംബ് സ്ഫോടനം; ഐഎസ് വനിത കുറ്റം സമ്മതം നടത്തി - ഐഎസ്
തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരുടെ രഹസ്യ അന്വേഷണത്തെത്തുടർന്ന് 2019 ഒക്ടോബറിൽ ഇവർ അറസ്റ്റിലായിരുന്നു.
തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരുടെ രഹസ്യ അന്വേഷണത്തെത്തുടർന്ന് 2019 ഒക്ടോബറിൽ ഇവർ അറസ്റ്റിലായിരുന്നു. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പ്, സ്ഫോടനം ആസൂത്രണം ചെയ്യാൻ ഇവർ ലണ്ടനിലെത്തി ഒരു ഹോട്ടലിൽ താമസിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് രഹസ്യ ഉദ്യോഗസ്ഥരുമായി ഷെയ്ഖ് ബന്ധം സ്ഥാപിക്കുകയും എൻക്രിപ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടെലിഗ്രാം വഴി സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നു.സെന്‍റ് പോൾസ് കത്തീഡ്രലിന്‍റെ ചിത്രം ഉദ്യോഗസ്ഥരിൽ ഒരാളുമായി പങ്കുവെക്കുകയും അതുപോലുള്ള ഒരു സ്ഥലത്ത് സ്ഫോടനം നടത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.