ലണ്ടന്‍:കൊവിഡ് 19 വ്യാപകമായതിനെത്തുടര്‍ന്ന് ബ്രിട്ടണിലും സിംഗപ്പൂരിലും ഫേസ് ബുക്കിന്‍റെ ഓഫീസുകള്‍ അടച്ചു. ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. സിംഗപ്പൂരിലെ മറീന വൺ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 24നും 26നും ഇടയിൽ രോഗബാധിതനായ ജീവനക്കാരൻ ഫേസ്ബുക്കിന്‍റെ ലണ്ടൻ ഓഫീസുകള്‍ സന്ദർശിച്ചിരുന്നു. മാർച്ച് 13വരെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടത്. കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കാനുമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
കൊവിഡ് 19; ബ്രിട്ടണിലും സിംഗപ്പൂരിലും ഫേസ്ബുക്കിന്‍റെ ഓഫീസ് അടച്ചു
ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. വൈറസ് ബാധ പടരാതിരിക്കാനാണ് തീരുമാനം
തിങ്കളാഴ്‌ച വരെയാണ് ലണ്ടന്‍ ഓഫീസുകള്‍ അടച്ചിടുന്നത്. രോഗം ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന വ്യക്തികളെ നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവരെ ഐസൊലേറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ഇറ്റലിയിലെയും ദക്ഷിണ കൊറിയയിലെയും ജീവനക്കാര്‍ വീട്ടിലിരുന്നാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. രോഗം നിയന്ത്രണാവസ്ഥയിലാകുന്നതുവരെ ഷാങ്ഹായ് ഓഫീസ് ഇതിനകം തന്നെ അടച്ചു പൂട്ടിയിരുന്നു. സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്തെ ജീവനക്കാരോടും ഇന്നലെ മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് 19 ആഗോളതലത്തിൽ 91 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടെന്ന് എഎഫ്‌പി കണക്കുകൾ വ്യക്തമാക്കുന്നു. 3,400ൽ അധികം ആളുകൾ മരിച്ചു. ബ്രിട്ടനിൽ നിലവിൽ 163 പേർ വൈറസ് ബാധിതരാണെന്ന് കണ്ടെത്തി. രണ്ടുപേർ മരിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്.