സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. പ്രദേശത്ത് പുതിയ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ട സാഹചര്യത്താലണ് തീരുമാനം. ബ്യൂട്ടി പാര്‍ലര്‍, യാത്രകള്‍, ഇന്‍ഡോര്‍ കായിക വിനോദ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലാണ് കൊവിഡ് നിര്‍ബന്ധമാക്കിയത്. നഗരത്തിലെ പ്രധാന ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ഉള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. നിയമം അനുസരിക്കാത്ത ആളുകൾക്ക് 200 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 153.7 യുഎസ് ഡോളർ) പിഴ ഈടാക്കും.
കൊവിഡ് വ്യാപനം; സിഡ്നിയില്‍ മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ - Face masks
നഗരത്തിലെ പ്രധാന ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ഉള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമങ്ങൾ അനുസരിക്കാത്ത ആളുകൾക്ക് 200 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 153.7 യുഎസ് ഡോളർ) പിഴ ഈടാക്കും.
Face masks to be mandatory in Sydney as Aussie
12 വയസിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരമാവധി ഇടങ്ങളില്‍ കുട്ടികളും മാസ്ക് ധരിക്കണമെന്നും സ്റ്റേറ്റ് ഓഫ് ന്യു സൗത്ത് വെയില്‍സ് ആവശ്യപ്പെട്ടു. ജനുവരി നല് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാർഡ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളല്‍ നഗരത്തില്‍ കൊവിഡ് കേസുകള്‍ കൂടിയിരുന്നു.