ബ്രസല്‍സ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ നീക്കി യൂറോപ്യന്‍ യൂണിയന്‍. അമേരിക്ക ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് യൂറോപ്യന്‍ യൂണിയന്‍ നീക്കിയത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് സഞ്ചാരികള്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും നെഗറ്റീവ് പരിശോധന ഫലം കൈയില്‍ കരുതണമെന്നും യൂണിയന്‍ നിര്‍ദേശം നല്‍കി.
അമേരിക്കയ്ക്ക് പുറമേ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലാൻഡ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, ഇസ്രായേൽ, അൽബേനിയ, ലെബനന്‍, റിപബ്ലിക്ക് ഓഫ് നോര്‍ത്ത് മസിഡോണിയ, റവാന്‍ഡ എന്നി രാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ ഇളവ് അനുവദിച്ചത്. യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായിരുന്ന യുകെയ്ക്ക് യാത്ര നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടില്ല.