ബ്രസല്‍സ്: ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റില്‍ പ്രമേയം. അഞ്ച് പേജുകള്‍ അടങ്ങുന്ന പ്രമേയമാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് അവതരിപ്പിക്കുക. ബുധനാഴ്‌ച ചര്‍ച്ച നടത്തിയ ശേഷം വ്യാഴാഴ്‌ച വോട്ടെടുപ്പും നടക്കും. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിക്ക് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കാരണമാകുമെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം - യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ്
ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിക്ക് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കാരണമാകുമെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു
![പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം European Union European Parliament Citizenship Amendment Act Indian government സിഎഎക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം പൗരത്വ നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് സിഎഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5866638-112-5866638-1580182307614.jpg)
154 അംഗങ്ങള്‍ അടങ്ങുന്നതാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ്. സിഎഎ ജനങ്ങള്‍ക്കിടയില്‍ അപകടകരമായ വേര്‍തിരിവ് സൃഷ്‌ടിക്കുമെന്നും പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകള്‍ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. കൂടാതെ സമാധനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിക്കരുത്. പ്രതിഷേധക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതലയും ഇന്ത്യ സര്‍ക്കാരിന്‍റെതാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
കശ്‌മീര്‍ വിഷയവും സഭയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ പാലര്‍മെന്‍റ് പ്രമേയം അവതരിപ്പിക്കുന്നതില്‍ ഇന്ത്യയില്‍ ഇതിനോടകം തന്നെ കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിര്‍മിച്ചാണ് ഈ നിയമമെന്നും നേതാക്കള്‍ വ്യക്തമാക്കി.