ലണ്ടന്‍: ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി യൂറോപ്യന്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും. പ്രമേയവുമായി യൂറോപ്യൻ യൂണിയനിലെ ഒരു സംഘം എംപിമാർ രംഗത്തെത്തി. പൗരത്വം നൽകാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയിൽ വഴിതിരിച്ചുവിടുന്നതാണ് നിയമമെന്നാണ് വിലയിരുത്തല്‍. ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതാണ്. അഞ്ച് പേജുള്ള പ്രമേയം അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്‍റിന്‍റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിഎഎ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രമേയം - യൂറോപ്യന്‍ പാര്‍ലമെന്‍റ്
പൗരത്വം നൽകാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയിൽ വഴിതിരിച്ചുവിടുന്നതാണ് നിയമമെന്നാണ് വിലയിരുത്തല്‍. ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതാണ്. അഞ്ച് പേജുള്ള പ്രമേയം അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്‍റിന്‍റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
![സിഎഎ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രമേയം European Parliament on CAA Anti-CAA resolution at EU parliament European United Left/Nordic Green Left on CAA GUE/NGL on CAA സി.എ.എ സി.എ.എ യൂറോപ്യന്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യു യൂറോപ്യന്‍ പാര്‍ലമെന്‍റ് പൗരത്വ നിയമ ഭേദഗതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5852407-473-5852407-1580050488661.jpg)
150ല്‍ അധികം എംപിമാർ ചേർന്നാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. നിയമം കൊണ്ടുവന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രമേയത്തിലുള്ളത്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും നിയമത്തിന്‍റെ നൂലാമാലക്കുരുക്കിലാക്കുകയും ചെയ്യുകയാണ് ഈ നിയമത്തിലൂടെ സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമ പ്രവർത്തകരെയും സര്‍ക്കാര്‍ നിശബ്ദരാക്കുന്നുവെന്നും പ്രമേയം വിലയിരുത്തുന്നു.
മനുഷ്യാവകാശങ്ങളും ജനാധിപത്യവും പാലിച്ചില്ലെങ്കിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യവും തമ്മിൽ വ്യാപാര കരാറുകളുണ്ടാക്കുന്നതിൽ നിയന്ത്രണങ്ങളും കർശന ഉപാധികളും വയ്ക്കുമെന്ന ചട്ടം വയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇന്ത്യ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വവും പൗരത്വം ലഭിക്കാനുള്ള നിയമപരമായ അവകാശവും എടുത്ത് കളയുകയാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിനെ സിഎഎയ്ക്ക് ഒപ്പം ഉപയോഗിച്ചാൽ അത് നിരവധി മുസ്ലിം പൗരൻമാർക്ക് പൗരത്വം ഇല്ലാതെയാക്കുമെന്നും പ്രമേയം പറയുന്നു.