ബ്രസൽസ്:യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയെ മനുഷ്യാവകാശ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് യൂറോപ്യൻ കൗൺസിൽ. യുക്രൈനെതിരായ റഷ്യൻ ഫെഡറേഷന്‍റെ സായുധ ആക്രമണത്തിന്‍റെ ഫലമായി സംഘടനയുടെ മന്ത്രിമാരുടെ സമിതിയിൽ നിന്നും പാർലമെന്‍ററി അസംബ്ലിയിൽ നിന്നും റഷ്യയെ അടിയന്തര പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തതായി 47-ാമത് കൗൺസിൽ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു.
മനുഷ്യാവകാശ സംഘടനയില്‍ നിന്ന് റഷ്യയെ പുറത്താക്കി യൂറോപ്യൻ കൗണ്‍സില്‍ - റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്
യുക്രൈൻ ആക്രമണത്തിന് പശ്ചാത്തലത്തിലാണ് നടപടി
അതേസമയം യുക്രൈൻ പിടിച്ചെടുക്കാൻ റഷ്യയ്‌ക്ക് പദ്ധതിയില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍റെ ആഹ്വാനത്തിന് മറുപടിയായി യുക്രൈൻ സേന ആയുധം വച്ച് കീഴടങ്ങിയാൽ ഉടൻ ചർച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ (DPR) ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി പെരെസാഡ, ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്ക് (LPR) വിദേശകാര്യ മന്ത്രി വ്ലാഡിസ്ലാവ് ഡീനെഗോ എന്നിവരുമായി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു റഷ്യൻ ഉന്നത നയതന്ത്രജ്ഞൻ ഇക്കാര്യം വ്യക്തമാക്കിയത്.