കേരളം

kerala

ETV Bharat / international

യൂറോപ്യൻ യൂണിയനിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു - യൂറോപ്യൻ യൂണിയൻ

28 രാജ്യങ്ങളാണ് ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്

യൂറോപ്യൻ യൂണിയൻ

By

Published : May 24, 2019, 11:35 PM IST

ലണ്ടൻ:യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്നലെ ആരംഭിച്ചു. 28 രാജ്യങ്ങളാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. 751അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായി യൂറോപ്യൻ യൂണിയനിലെ 35 കോടി ജനങ്ങൾക്കാണ് വോട്ടവകാശമുള്ളത്. തെരഞ്ഞെടുപ്പ് 26 വരെ തുടരും. ബ്രെക്ക്സിറ്റ് കരാർ കാലാവധി നീട്ടിയതിനാൽ ബ്രിട്ടനും തെരഞ്ഞെടുപ്പിൽ പങ്കാളികളാകും.

യൂ​റോ​പ്യ​ൻ പീ​പ്പിള്‍സ് പാ​ർ​ട്ടി അ​ല​യ​ൻ​സ്​ ​ഓഫ്​ സോ​ഷ്യ​ലി​സ്​​റ്റ്സ്​ ആ​ൻ​ഡ്​​ ഡെ​മോ​ക്രാ​റ്റ്​​സ് മുതലായ യൂറോപ്യൻ യൂണിയനിലെ പ്രധാന കക്ഷികൾക്ക് സീറ്റ് കുറയുമെന്നാണ് സൂചന. യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞു പോകാൻ താല്പര്യപ്പെടുന്ന കക്ഷികൾ ശക്തിയാർജിച്ചു വരുന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details