ബ്രസ്സല്‍സ്: യൂറോപ്യൻ യൂണിയൻ കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകാൻ വളരെ വൈകിയെന്നും വാക്സിന്‍ ഉൽപാദനത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും യൂറോപ്യൻ യൂണിയന്‍ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺഡെർ ലെയ്ൻ . ഭൂഖണ്ഡത്തിലെ വാക്സിനേഷൻ ഡ്രൈവുകളെക്കുറിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തുറന്ന് പറച്ചിലുമായി വോണ്‍ഡെര്‍ ലെയ്ന്‍ രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡ് വാക്സിന്‍ അംഗീകരിക്കാൻ യൂറോപ്യൻ യൂണിയൻ വൈകി: വോൺ ഡെർ ലെയ്ൻ - യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ്
കൊവിഡിനെതിരായ പോരാട്ടത്തിലെ പരാജയങ്ങൾ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് അംഗീകരിച്ചു. ഇനി വാക്സിന്‍ ഉല്‍പാദനത്തിലാണ് വിശ്വാസമെന്നും ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
26 ദശലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വേനൽക്കാലത്തിന്‍റെ അവസാനത്തോടെ 27 രാജ്യങ്ങളിലെ 70 ശതമാനം വരുന്ന മുതിർന്നവർക്കും കുത്തിവയ്പ് നൽകേണ്ടതായിരുന്നുവെന്നും ബ്രസൽസിലെ യൂറോപ്യൻ പാർലമെന്‍റില്‍ ഉർസുല വോൺഡെർ ലെയ്ൻ വ്യക്തമാക്കി.
വിതരണത്തിലുണ്ടായ കാലതാമസം, ഉൽപാദന തടസ്സങ്ങൾ, രാഷ്ട്രീയ വീഴ്ചകൾ എന്നിവ കാരണം കൊവിഡ് വാക്സിന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വൈകി. ഇത് ജനങ്ങളുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും വിമര്‍ശനത്തിന് കാരണമായതായും വോണ്‍ഡെര്‍ ലെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ക്ലിനിക്കുകൾ കൂടുതൽ വിവരങ്ങള്‍ പങ്കിടണം. വാക്സിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന വ്യാവസായിക തടസ്സങ്ങൾ പരിഹരിക്കണമെന്നും ഉർസുല വോൺഡെർ ലെയ്ൻ പറഞ്ഞു.