ന്യൂഡല്‍ഹി:രാജ്യത്തെ പൗരത്വ ഭേദഗതി നിയമത്തിനെ യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് ചോദ്യം ചെയ്‌തേക്കില്ലെന്ന് സൂചന. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രങ്ങളില്‍ ഒന്നാണെന്നും അവിടുത്തെ പാർലമെന്‍റ് പാസാക്കിയ നിയമത്തെ മാനിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് അധികൃതർ വ്യക്തമാക്കി. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് അംഗങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളില്‍ വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കി അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.
പൗരത്വ നിയമത്തെ യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് ചോദ്യം ചെയ്‌തേക്കില്ല
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് അധികൃതർ
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. രാജ്യത്തെ പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചർച്ച ചെയ്‌ത ശേഷമാണ് നിയമം പാസാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റില്‍ പ്രമേയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് കാര്യങ്ങൾ തങ്ങളുമായി ആലോചിച്ച് കൂടുതല്‍ വസ്‌തുനിഷട്ടമായി പഠിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പൗരത്വം നിർണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നാണ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിന്‍റെ കരടില്‍ ചൂണ്ടിക്കാട്ടുന്നത്.