കേരളം

kerala

ETV Bharat / international

ബ്രക്‌സിറ്റ് ജനുവരി 31 വരെ വൈകിപ്പിക്കാമെന്ന് യൂറോപ്യൻ യൂണിയൻ

ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അഭ്യർഥന മാനിച്ചും ബ്രക്സിറ്റിനെ ചൊല്ലിയുളള ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്തുമാണ് തീയതി നീട്ടി നൽകാൻ തീരുമാനമായത്

ബ്രക്‌സിറ്റ് ജനുവരി 31 വരെ വൈകിപ്പിക്കാമെന്ന് യൂറോപ്യൻ യൂണിയൻ

By

Published : Oct 30, 2019, 10:23 AM IST

ബ്രസൽസ്: ബ്രക്സിറ്റ് നടപ്പിലാക്കാൻ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ ജനുവരി 31 വരെ സമയം നീട്ടി നൽകി. തീരുമാനം ഔദ്യോഗികമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ഡൊണാൾഡ് ടസ്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അഭ്യർഥന മാനിച്ചും ബ്രക്സിറ്റിനെ ചൊല്ലിയുളള ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്തുമാണ് തീയതി നീട്ടി നൽകാൻ തീരുമാനമായത്.

മുൻ നിശ്ചയപ്രകാരം ഒക്ടോബർ 31ന് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച തീരുമാനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൈക്കൊണ്ടതെങ്കിലും പാർലമെന്‍റിലെ ഭൂരിഭാഗം എം.പിമാരും ഇതിനെ എതിർത്തിരുന്നു. ബ്രക്സിറ്റ് ഉടമ്പടിക്ക് അനുമതി നൽകുന്നതിന് പകരം കൂടുതൽ സമയം ആവശ്യപ്പെടുന്ന ഭേദഗതി നിർദ്ദേശമാണ് പാർലമെന്‍റ് പാസാക്കിയത്. ഇത് കണക്കിലെടുത്താണ് യൂറോപ്യൻ കൗൺസിലിന്‍റെ പുതിയ തീരുമാനം.

ABOUT THE AUTHOR

...view details