ബ്രസ്സല്‍സ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിയെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. നീതികരിക്കാനാവാത്ത ആക്രമണമാണ് യുക്രൈനിൽ റഷ്യ നടത്തിയതെന്നും ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദി റഷ്യയാണെന്നും യുറോപ്യൻ യൂണിയൻ നിലപാട് വ്യക്തമാക്കി.
യുറോപ്യൻ യൂണിയനിന്‍റെ ചിന്ത എപ്പോഴും യുക്രൈനിനൊപ്പം ആകുമെന്നും ജീവഭയത്തിൽ കഴിയുന്ന അവിടത്തെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണെന്നും ഇയു മേധാവി പ്രതികരിച്ചു. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും റഷ്യയുടെ നടപടികളെ അപലപിച്ച് രംഗത്തെത്തി. മോസ്കോയുടെ ഡോൺബാസ് പ്രവേശനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോ അത്‌ലാന്‍റിക് സുരക്ഷക്ക് ഇത് ഭീഷണിയാണെന്നും നാറ്റോ സഖ്യം കൂടിക്കാഴ്‌ച നടത്തുമെന്ന് നാറ്റോ മേധാവി ട്വിറ്ററിൽ അറിയിച്ചു.