യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള (ബ്രെക്സിറ്റ്) തീയതി നീട്ടണമെന്ന ബ്രിട്ടന്‍റെ ആവശ്യത്തിന് യൂറോപ്യൻ യൂണിയന്‍ അംഗീകാരം നല്‍കി. ഉപാധികളോടെ മെയ് 22 വരെ ബ്രെക്സിറ്റ് നടപടികള്‍ നീട്ടിവയ്ക്കാനാണ് അനുമതി. യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബ്രെക്സിറ്റ് നീട്ടാൻ യൂറോപ്യൻ യൂണിയന്‍റെ അനുമതി
ബ്രെക്സിറ്റ് ഉടമ്പടിക്ക് ഒരാഴ്ചക്കുള്ളിൽ ബ്രിട്ടീഷ് പാർലമെന്‍റ് അംഗീകാരം നല്‍കിയാല്‍ മെയ് 22 വരെ ബ്രിട്ടന് സമയം ലഭിക്കും.
ബ്രെക്സിറ്റ് ഉടമ്പടിക്ക് ഒരാഴ്ചക്കുള്ളില്‍ ബ്രിട്ടീഷ് പാർലമെന്‍റ് അംഗീകാരം നല്‍കിയാല്‍ മാത്രമെ നടപടിക്രമങ്ങള്‍ മെയ് 22 വരെ നീട്ടാന്‍ ബ്രിട്ടന് സമയം ലഭിക്കൂ. അല്ലാത്ത പക്ഷം ഏപ്രിൽ 12 വരെയാണ് ബ്രിട്ടന് മുന്നിലുള്ള സമയം.
നേരത്തെ മാർച്ച് 29 വരെയാണ് ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുളള സമയ പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി തെരേസ മെയ് തയാറാക്കിയ കരട് കരാർ ബ്രിട്ടീഷ് പാർലമെന്‍റ് രണ്ട് തവണ തള്ളി. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാകുമെന്ന സ്ഥിതിവിശേഷമുണ്ടായി. തുടര്‍ന്ന് ബ്രെക്സിറ്റ് നീട്ടിവയ്ക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്‍റ് പ്രമേയം പാസാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തേരേസ മെയ് യൂറോപ്യൻ യൂണിയനെ വീണ്ടും സമീപിച്ചത്. ഉപാധികളോടെ ബ്രെക്സിറ്റ് നീട്ടാൻ അനുമതി നൽകിയ യൂറോപ്യൻ യൂണിയൻ തീരുമാനത്തെ തെരേസ മെയ് സ്വാഗതം ചെയ്തിട്ടുണ്ട്.