സമാധാനത്തിനുള്ള നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് - എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലി
അയല്‍രാജ്യമായ എറിത്രിയുമായി 20 വര്‍ഷം നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കം പരിഹരിച്ചതാണ് അലിയെ നൊബേലിന് അര്‍ഹനാക്കിയത്

സമാധാനത്തിനുള്ള നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്
സ്‌റ്റോക്‌ഹോം: 2019ലെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതില്‍ നടത്തിയ നിര്‍ണായക ഇടപെടലുകളാണ് അഹമ്മദ് അലിയെ നൊബേലിന് അര്‍ഹനാക്കിയത്.
2018ല്‍ എത്യോപ്യയില്‍ അധികാരത്തിലെത്തിയ ഈ നാല്‍പ്പത്തിമൂന്നുകാരന്‍റെ കഠിനപ്രയത്‌നമാണ് എത്യോപ്യയും എറിത്രിയും തമ്മില്‍ 20 വര്‍ഷമായി തുടര്‍ന്ന അതിര്‍ത്തി തര്‍ക്കം സമാധാനകരാറിലൂടെ അവസാനിപ്പിച്ചത്.