കേരളം

kerala

ETV Bharat / international

കണ്ടെയ്നര്‍ ലോറിയില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ - ലണ്ടൻ മനുഷ്യക്കടത്ത് ഗൂഢാലോചന കേസ്

ബൾഗേറിയയിലെ ഐറിഷ് പൗരന്റെ കമ്പനിയുടെ പേരിലാണ് ലോറി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

എസെക്സ് ലോറി മരണം: രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു

By

Published : Oct 26, 2019, 1:23 AM IST

Updated : Oct 26, 2019, 4:36 AM IST

ലണ്ടൻ:എസെക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും 39 ചൈനീസ് പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തു. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വാരിംഗ്ടണിൽ താമസിക്കുന്ന ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. നരഹത്യ, മനുഷ്യക്കടത്ത് ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മനുഷ്യക്കടത്ത് ഗൂഢാലോചനയിൽ നോർത്തേൺ അയർലൻഡിൽ നിന്നും പിടിയിലായ മോ റോബിൻസൺ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

ഇന്ന് രാത്രിയോടെ പോസ്റ്റുമോർട്ടം നടത്തുമെന്ന് എസെക്സ് പൊലീസ് അറിയിച്ചു. അറസ്റ്റിലായ കുറ്റാരോപിതന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ക്രിമിനൽ ഗ്രൂപ്പുകളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് യു കെയുടെ ദേശീയ ക്രൈം ഏജൻസി റിപ്പോർട്ട് ചെയ്തു. കോളിളക്കം സൃഷ്ടിക്കുന്ന കേസ് മൈഗ്രേഷൻ മാഫിയകളെക്കുറിച്ചുള്ള ചർച്ചക്ക് തുടക്കമിട്ടിട്ടുണ്ട്.

Last Updated : Oct 26, 2019, 4:36 AM IST

ABOUT THE AUTHOR

...view details