കേരളം

kerala

ETV Bharat / international

സിറിയൻ സംഘര്‍ഷം : പുടിൻ എർദോഗനെ വിളിച്ചു - തയ്യിപ്പ് എര്‍ദോഗൻ

തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും തമ്പടിച്ചിരിക്കുന്ന കുര്‍ദ്ദിഷ് പോരാളികള്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനിര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ്പ് എര്‍ദോഗനും, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഫോണില്‍ സംസാരിച്ചത്

സിറിയ സംഘര്‍ഷം : ഫോണില്‍ ബന്ധപ്പെട്ട് എര്‍ദോഗനും പുടിനും

By

Published : Nov 10, 2019, 8:21 AM IST

അങ്കാറ (തുർക്കി) : സിറിയയിലെ സംഘര്‍ഷസാഹചര്യവും, ഉഭയ കക്ഷി ബന്ധങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ്പ് എര്‍ദോഗനും, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്‌മിർ പുടിനും ഫോണില്‍ സംസാരിച്ചു.

വടക്കൻ സിറിയയിലുള്ള തുർക്കി അതിർത്തി പ്രദേശങ്ങളിൽ നിന്ന് കുർദിഷ് പോരാളികളെ തുരത്തുന്നതിന് ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ ശ്രമങ്ങൾ ഇരുവരും ഫോണിലൂടെ വിലയിരുത്തിയെന്ന് എര്‍ദോഗന്‍റെ ഓഫീസ് അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും, വ്യാപാരം വർദ്ധിപ്പിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും എർദോഗനും പുടിനും ചർച്ച ചെയ്തു.

വടക്കൻ സിറിയയിൽ നിന്ന് അമേരിക്കന്‍ സൈന്യം പിൻ‌മാറിയതിന് പിന്നാലെ, തുർക്കി - സിറിയ അതിർത്തിയിൽ തമ്പടിച്ചിരുന്ന
കുർദിഷ് പോരാളികളെ പ്രദേശത്ത് നിന്ന് പുറത്താക്കാന്‍ റഷ്യയുടെ പിന്തുണയോടെ തുര്‍ക്കി സൈനീക നടപടി സ്വീകരിച്ചിരുന്നു.
തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച തുര്‍ക്കി - റഷ്യ സഖ്യസൈന്യം, അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ കുര്‍ദ്ദുകള്‍ക്ക് 150 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.

പക്ഷേ തുര്‍ക്കി അതിര്‍ത്തിയില്‍ കുര്‍ദുകളുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്. അതിനാല്‍ത്തന്നെ മേഖലയില്‍ ഇപ്പോഴും സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നു.

ABOUT THE AUTHOR

...view details