ലണ്ടൻ : ഇംഗ്ലണ്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
ഇംഗ്ലണ്ടിൽ ഒരു മാസത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു - പ്രധാനമന്ത്രി
വ്യാഴാഴ്ച മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
“ബദൽ മാർഗമില്ലാത്തതിനാൽ നടപടിയെടുക്കേണ്ട സമയമാണിത്,” ഡൗണിംഗ് സ്ട്രീറ്റിലെ നടന്ന വെർച്വൽ പത്രസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി ജോൺസണിന്‍റെ പ്രഖ്യാപനം. കൊറോണ വൈറസ് കേസുകൾ ഒരു മില്യൺ കടന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.“വ്യാഴാഴ്ച മുതൽ ഡിസംബർ ആരംഭം വരെ നിങ്ങൾ വീട്ടിൽ തന്നെ തുടരണം, അത്യാവിശ്യ കാരണങ്ങൾക്ക് മാത്രമേ വീട് വിട്ട് പുറത്തിറങ്ങാവു എന്ന്,” വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം പബ്ബുകളും ബാറുകളും റെസ്‌റ്റോറന്‍റുകളും അടയ്‌ക്കും. ടൂറിസ്‌റ്റ് സ്ഥലങ്ങൾ, എന്നിവയും അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തവർ അവരുടെ ജോലിസ്ഥലങ്ങളിൽ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി.