കേരളം

kerala

ETV Bharat / international

കൊവിഡ് പ്രതിസന്ധി ടൂറിസത്തേയും ബാധിച്ചു; കോൺവാളിലെ ബീച്ചുകൾ ഒഴിഞ്ഞുതന്നെ - ലോക്ക് ഡൗൺ

ലോക്ക് ഡൗൺ ഇയിനും നീണ്ടുപോയാൽ ടൂറിസത്തെ മാത്രം ആശ്രയിച്ച് ജിവിക്കുന്ന കോൺവാളിലെ ജനത പട്ടിണിയിലാകുമെന്നാണ് വിദഗ്ധർ പറയുന്നത്

virus hits tourism Cornwall  tourism in Cornwall amid Coronavirus  Coronavirus outbreak in UK  UK lockdown due to Coronavirus  Cornwall Chief Executive  കൊവിഡ് 19 ഇംഗ്ലണ്ടിൽ  കൊവിഡ് ടൂറിസത്തേയും ബാധിച്ചു  കോൺവാളിലെ ബീച്ചുകൾ ഒഴിഞ്ഞുതന്നെ  ലോക്ക് ഡൗൺ  ടൂറിസം
കൊവിഡ് ടൂറിസത്തേയും ബാധിച്ചു; കോൺവാളിലെ ബീച്ചുകൾ ഒഴിഞ്ഞുതന്നെ

By

Published : Apr 20, 2020, 9:51 PM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ തെക്കുപടിഞ്ഞാറൻ പ്രദേശമായ കോൺവാളിൽ സാധാരണയായി ഈ സമയത്ത് വളരെ തിരക്ക് അനുഭവപ്പെടേണ്ടതാണ്. എന്നാൽ 2020 ൽ ലോകമെമ്പാടും കൊവിഡ് വ്യാപിച്ചതോടെ കോൺവാളിലെ ബീച്ചുകളിലേക്ക് ആളുകൾ എത്താതെയായി. കൊവിഡിനെ തുടർന്ന് കോൺവാളിലെ എല്ലാ ഹോട്ടലുകളും ബാറുകളും റെസ്റ്റോറന്‍റുകളും ടൂറിസ്റ്റ് റിസോർട്ടുകളും അടച്ചു. ടൂറിസം മേഖലയിൽ വരുമാനം ഇല്ലാതായതോടെ വലിയ പ്രതിസന്ധിയാണ് ഇവിടം നേരിട്ടുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗൺ ഓഗസ്റ്റ് വരെ നീട്ടുകയാണെങ്കിൽ ടൂറിസത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന 80 ശതമാനം ആളുകളും പട്ടിണിയിലാകുമെന്ന് കോൺവാൾ ചീഫ് എക്സിക്യൂട്ടീവ് മാൽകോം ബെൽ പറഞ്ഞു. യുകെയിൽ 1,21,174 കൊവിഡ് 19 കേസുകളും 16,000 ൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.

ABOUT THE AUTHOR

...view details