പാരീസ്:കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുന്നതിനിടയിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഫ്രാൻസ് ഗവൺമെന്‍റ്. ഐഫൽ ടവറിൽ നന്ദി എന്ന് അർഥം വരുന്ന 'മേർസി' വാക്ക് പ്രദർശിപ്പിച്ചുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർക്ക് നന്ദി ഫ്രാൻസ് നന്ദി അറിയിച്ചത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയായിരുന്നു പ്രദർശനം. ടവറിന്‍റെ പ്രസിദ്ധമായ ലൈറ്റിങ്ങോടൊപ്പം 'വീട്ടിൽ തന്നെ തുടരുക' എന്ന സന്ദേശവും ഐഫൽ ടവറിൽ പ്രദർശിപ്പിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് ഐഫൽ ടവറിൽ 'നന്ദി' അറിയിച്ച് ഫ്രാൻസ് ഗവൺമെന്‍റ് - നന്ദി
കൊവിഡ് പടരുന്ന സാഹചര്യത്തിൽ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായാണ് ഐഫൽ ടവറിൽ 'നന്ദി' പ്രദർശിപ്പിച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഫ്രാൻസ് ഗവൺമെന്‍റ്
അതേ സമയം ഇനിയുള്ള എല്ലാ ദിവസം വൈകുന്നേരവും 324 മീറ്റർ ഉയരമുള്ള ഐഫൽ ടവറിൽ ലൈറ്റ് ഷോ നടക്കുമെന്ന് പാരീസ് മേയർ ആൻ ഹിഡാൽഗോ പറഞ്ഞു. വെള്ളിയാഴ്‌ച വരെ ഫ്രാൻസിൽ 2000ത്തോളം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. 3800ത്തോളം പേർ കൊവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തിലാണ്. ചെറുപ്പക്കാരിൽ കൊവിഡ് പനിയും തലവേദനയും മാത്രമാണെന്നും തുടർന്ന് രോഗം മാറുമെന്നും എന്നാൽ അസുഖങ്ങളുള്ള പ്രായമായവരെ കൊവിഡ് ബാധിച്ചാൽ മരണത്തിന് ഇടയാക്കുമെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.