കെയ്‌റോ: ഈജിപ്‌തിൽ റെസ്റ്റോറന്‍റുകളും കഫേകളും തുറക്കുന്നതടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തി. 25 ശതമാനം ആളുകളെ മാത്രം ഉൾപ്പെടുത്തി കമ്പനികൾ പ്രവർത്തിക്കാൻ പ്രധാനമന്ത്രി മുസ്‌തഫ മദ്‌ബൗലി വ്യാപാരികള്‍ക്ക് അനുവാദം നൽകി. പള്ളികൾ, ജിം, ക്ലബുകൾ എന്നിവക്കും തുറന്ന് പ്രവർത്തിക്കാന്‍ സർക്കാർ അനുവാദം നൽകി. ഈജിപ്‌തിലെ സാമ്പത്തിക മേഖലയിൽ നേരിട്ട വലിയ തകർച്ചയെ തുടർന്നാണ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത്.
ഈജിപ്‌തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ് - ഐഎംഎഫ്
ഈജിപ്‌തിലെ സാമ്പത്തിക മേഖലയിൽ നേരിട്ട വലിയ തകർച്ചയെ തുടർന്നാണ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത്

ഈജിപ്‌തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ്
ഈജിപ്‌തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ്
കഴിഞ്ഞ ദിവസം ഐഎംഎഫ് ഈജിപ്‌തിന് 5.2 ബില്യൺ യു.എസ് ഡോളർ വായ്‌പ അനുവദിച്ചിരുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഈജിപ്‌തിൽ ഇതുവരെ 62,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,620 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.