ബേൺ: ഭൂമിയുടെ ഉൾഭാഗം പ്രതീക്ഷിച്ചതിലും വേഗത്തിൽ തണുക്കുന്നുവെന്ന് ഗവേഷണം. 'എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സ് ജേണലിൽ' പ്രസിദ്ധീകരിച്ച കാർണഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിലെ പ്രൊഫസർ മോട്ടോഹിക്കോ മുറകാമിയും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിലാണ് ഭൂമിയുടെ ഉൾഭാഗം ഗ്രഹങ്ങളായ ബുധനും ചൊവ്വയ്ക്കും സമാനമായ രീതിയിൽ തണുക്കുന്നുവെന്ന് കണ്ടെത്തിയത്.
ഭൂമിയുടെ ഉള്ളിൽ നിലനിൽക്കുന്ന മർദത്തിലും താപനിലയിലും ലബോറട്ടറിയിലെ ബ്രിഡ്‌ജ്‌മാനൈറ്റിന്‍റെ താപ ചാലകത അളക്കുന്നതിനുള്ള സംവിധാനം ഈ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചെടുത്തിരുന്നു. കാമ്പിൽ നിന്ന് ഭൂവൽക്കത്തിലേക്കുള്ള താപ പ്രവാഹം മുൻപ് കരുതിയതിലും കൂടുതലാണെന്ന് താപ ചാലകത അലക്കുന്നതിൽ നിന്നും കണ്ടെത്തി. താപ ചാലകത കൂടുമ്പോൾ ഭൂവൽക്കത്തിലേക്കുള്ള സംവഹനവും ഭൂമിയുടെ തണുപ്പും വർധിപ്പിക്കുന്നു.