കേരളം

kerala

ETV Bharat / international

കൊവിഡ് വാക്‌സിൻ സംബന്ധിച്ച് റഷ്യയുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ - കാതറിൻ സ്മാൾവുഡ്

ലോകാരോഗ്യ സംഘടന റഷ്യയുമായി നേരിട്ട് ചർച്ച ആരംഭിച്ചെന്നും പരീക്ഷണങ്ങൾ വിലയിരുത്തുകയും ആവശ്യമായ നടപടികളും വിവരങ്ങളും ശേഖരിക്കുമെന്നും സംഘടനയുടെ മുതിർന്ന ഉദ്യോഗസ്ഥയായ കാതറിൻ സ്മാൾവുഡ് പറഞ്ഞു.

Discussions with Russia on COVID-19 vaccine underway: WHO  WHO  russia vaccine  covid vaccine  ഡബ്ല്യൂഎച്ച്ഒ  റഷ്യ കൊവിഡ്  കൊവിഡ് വാക്സിൻ വാർത്ത  ലോകാരോഗ്യ സംഘടന
കൊവിഡ് വാക്‌സിൻ സംബന്ധിച്ച് റഷ്യയുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ

By

Published : Aug 20, 2020, 8:02 PM IST

കോപ്പൻഹേഗൻ:റഷ്യയുമായി കൊവിഡ് വാക്‌സിൻ സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിൻ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുമെന്നും സംഘടന പറഞ്ഞു. ലോകാരോഗ്യ സംഘടന റഷ്യയുമായി നേരിട്ട് ചർച്ച ആരംഭിച്ചെന്നും പരീക്ഷണങ്ങൾ വിലയിരുത്തുകയും ആവശ്യമായ നടപടികളും വിവരങ്ങളും ശേഖരിക്കുമെന്നും സംഘടനയുടെ മുതിർന്ന ഉദ്യോഗസ്ഥയായ കാതറിൻ സ്മാൾവുഡ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ കണ്ടുപിടിച്ചതായി പ്രസിഡന്‍റ് വ്ളാഡിമർ പുട്ടിൻ പ്രഖ്യാപിച്ചത്. വാക്‌സിൻ പരീക്ഷണം വിജയകരമാണെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രസിഡന്‍റ് വ്ളാഡിമർ പുട്ടിന്‍റെ മകൾ ഉൾപ്പെടെ ഉള്ളവർക്കാണ് ആദ്യഘട്ട പരീക്ഷണം റഷ്യ നടത്തിയത്. വാക്‌സിൻ വികസിപ്പിക്കുന്നതിലെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പ് വരുത്തുന്നതിനാണ് ചർച്ചയെന്ന് സ്‌മാൾവുഡ് അറിയിച്ചു. കൊവിഡിന് എതിരായ വാക്സിൻ വികസിപ്പിക്കാൻ ലോകാരോഗ്യ സംഘടന ത്വരിതഗതിയിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. വാക്‌സിൻ സംബന്ധിച്ച് വേഗത്തില്‍ നിഗമനത്തില്‍ എത്താൻ തയ്യാറല്ലെന്നും സ്മോൾവുഡ് പറഞ്ഞു.

ABOUT THE AUTHOR

...view details