കേരളം

kerala

ETV Bharat / international

ന്യൂസിലന്‍റിലെ അഗ്നിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു - അഗ്നിപർവ്വത സ്ഫോടനം

ഡിസംബർ 9 ന് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ 47 പേർ വിനോദസഞ്ചാര കേന്ദ്രമായ വൈറ്റ് ഐലന്‍റിലുണ്ടായിരുന്നു

White Island  New Zealand volcano eruption  Death in New Zealand volcano eruption  White Island Eruption  ന്യൂസ്‌ലൻഡിലെ സ്ഫോടനം  അഗ്നിപർവ്വത സ്ഫോടനം  വൈറ്റ് ഐലന്‍റ്
ന്യൂസ്‌ലൻഡിലെ അഗ്നിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു

By

Published : Dec 23, 2019, 9:45 AM IST

വെല്ലിങ്ടൺ: ന്യൂസിലന്‍റിലെ അഗന്ധിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ 19 ആയി. ഓക്‌ലൻഡ് ആശുപത്രിയില്‍ ഇന്ന് രാവിലെ ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഡിസംബർ 9ന് വൈറ്റ് ഐലന്‍റില്‍ അഗ്നിപർവ്വത സ്ഫോടനമുണ്ടാകുമ്പോൾ 47 പേരടങ്ങുന്ന സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു.

അഗ്നിപർവ്വത സ്ഫോടനം നടന്ന വൈറ്റ് ഐലന്‍റ്
അപകടത്തില്‍ 13 പേർ മരിക്കുകയും നിരവധി പേരെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രദേശത്തിന്‍റെ ഏരിയല്‍ വ്യൂ
സ്ഫോടനത്തില്‍ കടലിലേക്ക് ഒഴുകി പോയവരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹെലികോപ്റ്റർ പൈലറ്റുമാരും ബോട്ട് ഓപ്പറേറ്റർമാരുമാണ് ദ്വീപില്‍ അകപ്പെട്ടവരെ സഹായിച്ചത്. അപകട മേഖലയായതിനാല്‍ നാല് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചത്.
വൈറ്റ് ഐലന്‍റില്‍ രക്ഷാപ്രവർത്തനം നടത്തുന്നു
റോയൽ കരീബിയൻ ക്രൂയിസ് കപ്പലായ ഓവേഷൻ ഓഫ് ദി സീസിൽ യാത്ര ചെയ്തിരുന്ന ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരും.
അഗ്നിപർവ്വത സ്ഫോടനം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂസിലന്‍റിലെ നോർത്ത് ദ്വീപിൽ നിന്ന് 50 കിലോമീറ്റർ അകലെ കടലിനടിയിലുള്ള അഗ്നിപർവ്വതത്തിന്‍റെ അഗ്രമാണ് വൈറ്റ് ഐലന്‍റ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപില്‍ നിലവില്‍ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലാന്‍റിലെ ജിയോനെറ്റ് സീസ്മിക് മോണിറ്ററിംഗ് ഏജൻസി നവംബർ 18ന് അഗ്നിപർവ്വതത്തിന്‍റെ അലേർട്ട് ലെവൽ 1 മുതൽ 2 വരെ ഉയർത്തിയതിന് ശേഷവും ദ്വീപിൽ വിനോദസഞ്ചാരികളെ അനുവദിച്ചത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. സംഭവത്തില്‍ ന്യൂസിലന്‍റ് സർക്കാർ വിശദമായ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details