ലണ്ടൻ:ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സിന്‍റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് 25കാരനായ യുവാവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുള്ള യുവാവാണ് അറസ്റ്റിലായതെന്നും ആക്രമണത്തിൽ കൂട്ടാളികളില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ലണ്ടനിലെ രണ്ടിടങ്ങളിൽ സെർച്ച് ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൗണ്ടർ ടെററിസം പൊലീസിങ് വിഭാഗമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
കൺസർവേറ്റീവ് എംപി ഡേവിഡ് അമെസ്സിന്‍റെ കൊലപാതകത്തിൽ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.