പാരിസ് :
തമോഗർത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്ര ലോകം - മോഗർത്തം
പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്. ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച എട്ട് ദൂരദർനികളുടെ സഹായത്തോടെയാണ് ചിത്രം എടുത്തത്.
തമോഗർത്തം
ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ് തമോഗർത്തം. വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗർത്തങ്ങളായി മാറുന്നത്. ഇതിന്‍റെ പരിധിയിൽ വരുന്ന എല്ലാ വസ്തുക്കളെയും തമോഗർത്തം വലിച്ചെടുക്കും . ഭൂമിയിൽ നിന്ന് 500 മില്ലിൺ ട്രില്യൺ കിലോമീറ്ററുകൾക്ക് അകലെയുള്ള തമോഗർത്തത്തിന്‍റെ ചിത്രമാണ് ഇപ്പൊള്‍ പകർത്തിയിരിക്കുന്നത്. എം 87 എന്ന ഗാലക്‌സിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .
സൂര്യനേക്കാൾ 6 .5 ബില്യൺ മടങ് അധികമാണ് ഈ ഗർത്തത്തിന്‍റെ പിണ്ഡം . സൗരയൂഥത്തെക്കാൾ വലുതാണ് ഈ തമോഗർത്തം എന്നും ഗവേഷകർ പറയുന്നു.