മാഡ്രിഡ്:രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴും ബീച്ചുകൾ തുറന്ന് സ്പെയിൻ. അതേ സമയം, മാഡ്രിഡിലെയും ബാഴ്‌സലോണയിലെയും റെസ്റ്റോറന്‍റുകളും ബാറുകളും പുറത്ത് ഇരിപ്പിടങ്ങളിൽ ഒരുക്കി പ്രവര്‍ത്തനം ആരംഭിക്കും. നിയോഗിച്ചിട്ടുള്ള സ്ഥലം 50 ശതമാനം ഉപയോക്താക്കൾക്ക് ഉപയോഗിക്കാം.
ബീച്ചുകളും ബാറുകളും റെസ്റ്റോറന്‍റുകളും തുറന്ന് സ്പെയിൻ - സ്പെയിൻ
ജൂൺ അവസാനം വരെ പ്രവിശ്യകൾക്കിടയിലുള്ള യാത്ര നിരോധിക്കും, ജൂലൈ വരെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ രാജ്യത്ത് അനുവദിക്കില്ല.
ബീച്ചുകളും ബാറുകളും റെസ്റ്റോറന്‍റുകളും തുറന്ന് സ്പെയിൻ
ജൂൺ അവസാനം വരെ പ്രവിശ്യകൾക്കിടയിലുള്ള യാത്രകൾ രാജ്യത്ത് നിരോധിക്കും, ജൂലൈ വരെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ രാജ്യത്ത് അനുവദിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 70 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. സ്പെയിനിൽ തുടർച്ചയായ എട്ടാം ദിവസവും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 100 ൽ താഴെയാണ്.