കേരളം

kerala

ETV Bharat / international

പിടിതരാതെ കൊവിഡ്; കുതിച്ചുയര്‍ന്ന് മരണസംഖ്യ - കൊവിഡ് ലോകവാര്‍ത്തകള്‍

ആഗോളതലത്തില്‍ 14, 611 പേരാണ് വൈറസ്‌ ബാധയേറ്റ് മരിച്ചിരിക്കുന്നത്. മരണനിരക്കില്‍ ഇറാനെ മറികടന്ന് സ്‌പെയിന്‍ മൂന്നാമതെത്തി.

ovid world death rate news covid world update covid latest news corona latest news കൊവിഡ് ലോകവാര്‍ത്തകള്‍ കൊറോണ ലോക വാര്‍ത്തകള്‍
പിടിതരാതെ കൊവിഡ്; കുതിച്ചുയര്‍ന്ന് മരണസംഖ്യ

By

Published : Mar 23, 2020, 6:42 AM IST

Updated : Mar 23, 2020, 7:15 AM IST

റോം:ആഗോളതലത്തില്‍ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് സമാനമായി ദിവസം ആയിരത്തിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മരിച്ച 1598 പേരടക്കം ആഗോള മരണസംഖ്യ പതിനാലായിരം കടന്നു. 14,611 പേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇറ്റലിയിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 5476 ആയി. ഇതില്‍ 651പേര്‍ മരിച്ചത് ഇന്നലെയാണ്. ശനിയാഴ്‌ചത്തെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും മരണനിരക്ക് കുത്തനെ ഉയരുന്നുണ്ട്. ഇന്നലെ 375 പേര്‍ മരിച്ചതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1756 ആയി. അമേരിക്ക, ഇറാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഇന്നലെ മാത്രം നൂറിലേറെ പേര്‍ മരിച്ചു. ഇറാനില്‍ മരണം 1685 ആയി. ഫ്രാന്‍സില്‍ മരണം അഞ്ഞൂറ് കവിഞ്ഞു. ആകെ 672 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതില്‍ 112 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നലെയാണ്. ദക്ഷിണകൊറിയയില്‍ ഇന്നലെ രണ്ട് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസത്ത സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ആശ്വാസം പകരുന്ന കണക്കാണ്. അതിനിടെ ലോകത്തെ ആകെ വൈറസ്‌ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഇതില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗം പൂര്‍ണമായും വിട്ടുമാറിയിട്ടുണ്ട്. പതിനായിരത്തോളം രോഗികളുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.

Last Updated : Mar 23, 2020, 7:15 AM IST

ABOUT THE AUTHOR

...view details