മോസ്‌കോ: ഈ ആഴ്‌ചയുടെ അവസാനത്തോടെ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ. തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ആദ്യ ബാച്ച് വാക്‌സിനുകൾ അയച്ചുകഴിഞ്ഞു. ക്രമേണ വാക്‌സിൻ നിർമ്മാണത്തിന്‍റെ തോത് ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്‌ച കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി - കൊവിഡ് വാക്‌സിൻ
നേരത്തെ വൻതോതിലുള്ള വാക്‌സിനേഷന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ ഉത്തരവിട്ടിരുന്നു
ഈ ആഴ്‌ച കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി
നേരത്തെ വൻതോതിലുള്ള വാക്‌സിനേഷന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ ഉത്തരവിട്ടിരുന്നു. 6,000 പേർക്ക് ഇതുവരെ വാക്‌സിൻ നൽകി കഴിഞ്ഞതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. ഡോക്‌ടർമാർ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കാണ് രാജ്യത്ത് ആദ്യം വാക്‌സിൻ നൽകുന്നത്.