ബെർലിൻ:ജർമനിയിലെ കൊവിഡ് മൂന്നാംതരംഗംത്തിന്‍റെ തീവ്രത കുറഞ്ഞതായി റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ലോത്തർ വൈലർ. രാജ്യത്ത് 24,736 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരാഴ്‌ചയ്‌ക്ക് മുമ്പുള്ളതിനേക്കാൾ 4,700 കേസുകൾ കുറവാണ്.
ജർമനിയിൽ കൊവിഡ് വ്യാപനം കുറയുന്നു - Robert Koch Institute
രാജ്യത്ത് 24,736 കേസുകൾ പുതിയതായി സ്ഥിരീകരിച്ചു. പ്രതിദിന നിരക്ക് നേരിയ തോതിൽ കുറയുകയാണെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ജർമനിയിൽ കൊവിഡ് വ്യാപനം കുറയുന്നു
കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഏകദേശം ഒരു ലക്ഷം പേർക്ക് രോഗം ബാധിച്ചു. എന്നാൽ ഇപ്പോൾ നിരക്ക് നേരിയ തോതിൽ കുറയുകയാണ്. 60 വയസിന് മുകളിലുള്ളവർക്കിടയിൽ രോഗബാധ കുറഞ്ഞെങ്കിലും കുട്ടികൾക്കിടയിൽ ഗണ്യമായ വർധനയുണ്ടായതായി ലോത്തർ വൈലർ പറഞ്ഞു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വാക്‌സിനേഷൻ രാജ്യത്തിന്‍റെ പുരോഗതിക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്‌പാൻ പറഞ്ഞു.