യുകെയിൽ കൊവിഡ് കേസുകൾ കുറയുന്നു - യുകെ കൊവിഡ് മരണം
പുതിയതായി റിപ്പോർട്ട് ചെയ്‌തത് 11,299 കേസുകൾ

യുകെയിൽ കൊവിഡ് കേസുകൾ കുറയുന്നു
ലണ്ടൻ: യുകെയിലെ കൊവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യ മന്ത്രാലയം. 11,299 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. 15,000 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ചയിൽ പ്രതിദിനം 20,000ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നവംബർ 19 മുതൽ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങി. യുകെയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.5 ദശലക്ഷമാണ്. 56,000ത്തോളം മരണവും സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ രണ്ട് വരെ തുടരും.