വിയന്ന: കൊവിഡ് വാക്‌സിന്‍ പൂര്‍ണായി എടുക്കാത്തവര്‍ക്ക് ലോക്ക്ഡൗൺ നിര്‍ബന്ധമാക്കി ഓസ്ട്രിയ. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാലും വാക്‌സിനെടുക്കാത്തവര്‍ കൂടുതലുള്ളതിനാലുമാണ് സര്‍ക്കാറിന്‍റെ പുതിയ നടപടി.
വാക്‌സിന്‍ എടുക്കാത്ത ആളുകൾക്ക് ജോലി ചെയ്യുന്നതിനോ, ഭക്ഷണം വാങ്ങുന്നതിനോ പോലുള്ള പരിമിതമായ കാരണങ്ങളാൽ മാത്രമേ വീടിന് പുറത്തിറങ്ങാൻ അനുവാദമുള്ളൂവെന്ന് ചാൻസലർ അലക്‌സാണ്ടർ ഷാലെൻബെർഗ് പറഞ്ഞു. പുറത്തിറങ്ങുന്നവര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 65 ശതമാനം ജനങ്ങള്‍ മാത്രമാണ് ഇതേവരെ പൂര്‍ണമായും വാക്‌സിനെടുത്തിട്ടുള്ളത്. പടിഞ്ഞാറാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വാക്‌സിനേഷനില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിത്. 20 ലക്ഷം പേര്‍ ഇതേവരെ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടില്ലന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
also read:നെതർലൻഡിൽ കൊവിഡ് കേസുകൾ ഉയരുന്നു; മൂന്ന് ആഴ്‌ച ഭാഗിക ലോക്ക്ഡൗൺ
അതേസമയം പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. നീക്കം ഭരണഘടനാ വിരുദ്ധമാണോ എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്ത് രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്ന് തീവ്ര വലതുപക്ഷമായ ഫ്രീഡം പാർട്ടി ആരോപിച്ചു.